ദോഹ: വരും ദിവസങ്ങളിൽ ഖത്തറിൽ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഓഗസ്റ്റ് 21 ബുധനാഴ്ച മുതൽ അന്തരീക്ഷം മേഘാവൃതമായി തുടങ്ങുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മഴക്ക് സാധ്യതയെന്നും ചൊവ്വാഴ്ച രാജ്യത്തിന്റെ പുറംകടലിൽ ചാറ്റൽ മഴ പെയ്തതായും അധികൃതർ അറിയിച്ചു. ശക്തമായ ചൂടിനും ഹുമിഡിറ്റിക്കുമിടയിൽ വീർപ്പുമുട്ടുന്ന ഖത്തറിന് ആശ്വാസമാവുന്നതാണ് മഴയുടെ വരവ് എന്ന് പ്രതീഷിക്കുന്നു.