ദോഹ: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർലിങ്കിൻ്റെ 25 ശതമാനം ഓഹരി ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ഏറ്റെടുത്തു.ആഫ്രിക്കന്‍ വന്‍കരയില്‍ ഖത്തർ എയർവേസിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൻ നിക്ഷേപത്തോടെ ദക്ഷിണാഫ്രിക്കൻ വിമാന കമ്പനിയിലെ ഓഹരി സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ ലിങ്ക് നിലവില്‍ 15 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 45 നഗരങ്ങളിലേക്ക് സർവീസ് ഉണ്ട് . 25 ശതമാനം ഓഹരികൾ സ്വന്തമാക്കിയെന്ന് വാർത്ത സമ്മേളനത്തിൽ ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. എന്നാൽ,റെഗുലേറ്ററി അപ്രൂവല്‍ ലഭിക്കാത്തതിനാൽ നിക്ഷേപതുക വെളിപ്പെടുത്തിയിട്ടില്ല.
ആഫ്രിക്കൻ വൻകരയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ഖത്തർ എയർവേസിന്റെ വ്യാപനവും ഭാവി ബിസിനസുമാണ് നിർണായകമായ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.