കൊച്ചി : വീണ്ടും പ്രവാസികൾക്ക് ഇരുട്ടടിയായി എയർ ഇന്ത്യൻ എക്സ്പ്രസ് സൗജന്യ ബാഗേജ് പരിധി കുറച്ചു. ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ചു.
ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം പണി ആയത്. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് ഇനി അനുവദിക്കുക.