സന്ദർശകർക്കുള്ള ഇൻഷുറൻസ്: നിർണായക തീരുമാനവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

117

ദോഹ : ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) അടിയന്തര ചികിത്സയും അവർക്കുള്ള സഹായവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു
ഖത്തറിലെത്തുന്ന സന്ദർശകർക്കായി സർക്കാർ ഏർപ്പടുത്തിയ നിർബന്ധിത ഇൻഷുറൻസ് ഹമദ് മെഡിക്കൽ കോർപറേഷനിലും ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ സംവിധാനമായ ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.

ഹമദ് മെഡിക്കലിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്കാൻ സംവിധാനം ഒരുക്കിയതായി അറിയിച്ചു . നിർബന്ധിത സന്ദർശക ആരോഗ്യ ഇൻഷുറൻസ് സ്കീം സന്ദർശകർക്ക് അടിയന്തര വൈദ്യചികിത്സയ്ക്കായി 150,000 QR വരെ പരിരക്ഷ നൽകും.

ചികിത്സ നടത്തുകയും എന്നാൽ എമർജൻസി മെഡിക്കൽ കവറേജ് ഇൻഷുറൻസ് പദ്ധതിയിൽ ഇല്ലാതിരിക്കുകയോ ചികിത്സ തേടിയ രോഗം എമർജൻസി വിഭാഗത്തിൽ ഉൾപെടുന്നവയെല്ലെങ്കിലോ ചികിത്സയുടെ മുഴുവൻ ചെലവും അതോടപ്പം എമർജൻസി വിഭാഗത്തിൽ നേടുന്ന ചികിത്സ ചെലവ് മെഡിക്കൽ കവറേജിനെക്കാൾ കൂടുതൽ വരികയും, കൂടുതൽ വന്ന ചെലവ് സ്‌കീമിൽ ഉൾപെടുത്താൻ സാധ്യമാവാതെ വന്നാൽ അധികം വരുന്ന ചിലവും രോഗിതന്നെ വഹിക്കേണ്ടി വരും. സ്‌കീമിൽ ഉൾപെടുത്താൻ സാധിക്കുമോ എന്നത് ഇൻഷുറൻസ് പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഹമദ് മെഡിക്കൽ കോർപറേഷനുമായി ഇൻഷുറൻസ് കരാർ ഇല്ലാത്ത കമ്പനികളുടെ ഇൻഷുറൻസ് കാർഡുമാണ് ചികിത്സക്കായി എത്തുന്നതെങ്കിൽ ചികിത്സ ചെലവ് രോഗി വഹിക്കുകയും പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ ബില്ലുകൾ സമർപ്പിച്ചു പണം ക്ലെയിം ചെയ്യാം. ഹമദ് മെഡിക്കലിന് നേരിട്ട് കരാറുള്ള ഇൻഷുറൻസ് കമ്പനിയാണെങ്കിൽ ചികിത്സ ചെലവ് രോഗി വഹിക്കേണ്ടതില്ല. 2023 മുതലാണ് ഖത്തറിൽ എത്തുന്ന സന്ദർശകർക്കായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ആരംഭിച്ചത്.ഒരു മാസത്തേക്ക് 50 റിയൽ മുതലാണ് ഇതിനായി ഇൻഷുറൻസ് കമ്പനികൾ ഇതിനായി ഈടാക്കുന്നത്.