ദോഹ: ഹമദ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച വന്‍ പുകയില ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ് അതോറിറ്ററി. 14 ടണ്‍ പുകയില ഉല്പന്നങ്ങളാണ് വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോൾ പിടികൂടിയത്. പുകയില ഉല്പന്നങ്ങൾ, സിഗരറ്റ് എന്നിവയാണ് പിടികൂടിയത്. ഖത്തര്‍ കസ്റ്റംസിന്റെ ആന്റി സ്മഗ്ലിങ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ നടത്തിയ ഓപറേഷന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തു.
സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ടാങ്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നു പരിശോധന നടത്തിയപ്പോൾ ടാങ്കറിനുള്ളില്‍ രഹസ്യ അറകളുണ്ടാക്കി പുകയില ഉല്പന്നങ്ങള് അതിൽ ഒളിപ്പിച്ചനിലയിൽ ആയിരുന്നു.