ലൈ​സ​ൻ​സി​ല്ലാ​ത്ത ഡ്രൈ​വി​ങ്ങി​ന് പൂട്ടിടാൻ ഖത്തർ

149

ദോ​ഹ: ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നടപടിയുമായി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം ഡ്രൈ​വി​ങ് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്ൾ 29 അ​നു​സ​രി​ച്ച്, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​നു കീ​ഴി​ലെ ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യി​ൽ​നി​ന്ന് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടി​യ​തി​ന് ശേ​ഷം മാ​ത്ര​മെ റോ​ഡി​ൽ ഒ​രു മെ​ക്കാ​നി​ക്ക​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പാ​ടു​ള്ളൂ എന്നും മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു.

ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ധു​വാ​യ ലൈ​സ​ൻ​സു​മാ​യി വാ​ഹ​ന​മോ​ടി​ക്കാ​മെന്നും അ​തേ​സ​മ​യം, ഇ​തി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ഖ​ത്ത​രി ലൈ​സ​ൻ​സി​ലേ​ക്ക് മാറുകയും വേണം.

സാ​ധു​വാ​യ ഖ​ത്ത​രി ഇ​ത​ര ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സ​ന്ദ​ർ​ശ​ക​രും അ​വ​ർ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച് 15 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​ക്ക് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച്, രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ അ​തോ​റി​റ്റി നി​ർ​ണ​യി​ക്കു​ന്ന പ്ര​ത്യേ​ക കാ​ല​യ​ള​വി​ലേ​ക്കോ പെർമിഷൻ എടുത്തിരിക്കണം.

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്നും മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വ് ശി​ക്ഷ​യും 50,000 റി​യാ​ൽ വ​രെ പി​ഴ​യു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​തെന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.