ദോഹ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ അംബാസഡർ, എംബസി ഉദ്യോഗസ്ഥർ, പ്രവാസി ഇന്ത്യൻ സമൂഹം എന്നിവരുടെ പങ്കാളിത്തത്തോടെ ആഗസ്റ്റ് 15ന് ഇന്ത്യൻ എംബസി വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
ചടങ്ങുകൾക്ക് ഇന്ത്യൻ കൾചറൽ സെന്റർ വേദിയിൽ രാവിലെ 6.30നാണ് പതാക ഉയർതുകയും തുടർന്ന് അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം നൽകുകയും ചെയ്യും. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂടൂബ് ചാനലുകളിലൂടെ തത്സമയ സംപ്രേക്ഷണവുമുണ്ടാകുകയും ചെയ്യും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ എംബസി സാമൂഹിക മാധ്യമ പേജുകളിലൂടെ ഇന്ത്യൻ സമൂഹത്തോട് അറിയിച്ചു .