സീ​ലൈ​ൻ ച​ല​ഞ്ച്; മ​ത്സ​ര​ത്തി​നാ​യി റെജിസ്ട്രേഷൻ ആരംഭിച്ചു

115

ദോ​ഹ: ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ഫോ​ർ ആ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സീ​ലൈ​ൻ ച​ല​ഞ്ച് ദീ​ർ​ഘ​ദൂ​ര ഓ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ നിരവധി പേ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അറിയിച്ചു. സെ​പ്റ്റം​ബ​ർ 28 ന് ക​ട​ൽ തീ​ര​ത്തും മ​രു​ഭൂ​മി​യി​ലു​മാ​യി 2.5 കി.​മീ മു​ത​ൽ 10 കി.​മീ വ​രെ ദൂ​ര​ത്തി​ൽ ആണ് ന​ട​ക്കു​ന്ന​ത്. 2024ലെ ​ഖ​ത്ത​ർ ട്ര​യ​ൽ പ​ര​മ്പ​ര​യി​ലെ (ക്യു.​ടി.​എ​സ്) മൂ​ന്നാ​മ​ത്തെ ഇ​വ​ന്റാ​ണ് സീ​ലൈ​ൻ ച​ല​ഞ്ച്. അ​ൽ സു​ബാ​റ ച​ല​ഞ്ച്, ഫു​വൈ​രി​ത് ച​ല​ഞ്ച്, അ​ൽ വ​ക്‌​റ ച​ല​ഞ്ച് എ​ന്നി​വ​യാ​ണ് സീ​രീ​സി​ലെ ബാക്കിയുള്ള ച​ല​ഞ്ചു​ക​ൾ.

സ്ത്രീ-പുരുഷ, പ്രാ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ൻ ഇ​വ​ന്റ്‌​സ് ആ​ൻ​ഡ് ആ​ക്ടി​വി​റ്റീ​സ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ൽ ദോ​സ​രി പ​റ​ഞ്ഞു. ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ക്യു.​എ​സ്.​എ​ഫ്.​എ ആ​പ്പ് വ​ഴി മ​ത്സ​ര​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെയ്യണമെന്നും സം​ഘാ​ട​ക​ർ അറിയിച്ചു.ഖ​ത്ത​ർ ഈ​സ്റ്റ് ടു ​വെ​സ്റ്റ് അ​ൾ​ട്രാ 2024 മാ​ര​ത്ത​ൺ ഡി​സം​ബ​ർ 13 നാണു അരങ്ങേറുന്നത്.