എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു : പരിഹരിച്ചതായി GCO

58

ദോഹ, ഖത്തർ: എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾക്ക് സാങ്കേതിക തകരാർ സംഭവിച്ചതായി ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ) ഓഗസ്റ്റ് 7 ഇന്ന് അറിയിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചതായി ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിച്ചതായും GCO അറിയിച്ചു.

പബ്ലിക് ഹെൽത്ത് മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, എൻഡോവ്‌മെൻ്റ്, ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുൾപ്പെടെ മന്ത്രാലയ അക്കൗണ്ടുകളിൽ നിന്ന് എക്‌സ് ഉപയോക്താക്കൾക്ക് വിചിത്രമായ സന്ദേശങ്ങൾ ലഭിച്ചതായി അൽ ഷാർഖ് ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു.

അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തത തേടി ആളുകൾ വിചിത്രമായ “ഹായ്” സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടു.

സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി GCO അറിയിച്ചു