ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാംപ് ഓഗസ്റ്റ് 9 ദുഖാനിൽ

60

ദോഹ : ഇന്ത്യൻ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എംബസി സേവനങ്ങൾക്കായുള്ള പ്രത്യേക കോൺസുലർ ക്യാംപ് ഓഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ ദുഖാനിലെ സക്കരീത്ത് ഗൾഫാർ ഓഫിസിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ അറ്റസ്റ്റേഷൻ, പിസിസി തുടങ്ങിയ സേവനങ്ങൾ ക്യാംപിൽ ഉണ്ടാക്കും.

സ്പെഷ്യൽ കോൺസുലർ ക്യാംപിൽ വച്ച് പാസ്പോർട്ട് പുതുക്കുന്നവർക്ക് ഓഗസ്റ്റ് 16 രാവിലെ 9 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇതേ ക്യാംപിൽ വച്ച് പുതുക്കിയ പാസ്പോർട്ട് സ്വീകരിക്കാം എന്നും എംബസി വ്യക്തമാക്കി. എംബസി സേവനങ്ങൾക്കുള്ള തുക ക്യാഷായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും സേവനങ്ങൾക്കാവശ്യമായ എല്ലാം ഡോക്കുമെന്‍റസിന്‍റെയും ഫോട്ടോ കോപ്പി കൊണ്ടുവരണമെന്നും ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാനുള്ള സൗകര്യം ക്യാംപിൽ ഉണ്ടായിരിക്കുമെന്നും ഐ സി ബി എഫ് ഭാരവാഹികൾ പറഞ്ഞു. സംശയങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.