ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം വിദ്യാർഥികൾക്ക് ടിഷ്യൂ കൾച്ചർ കാർഷിക സാങ്കേതികവിദ്യയിൽ പരിശീലനം സംഘടിപ്പിച്ചു. സർവകലാശാല ആർട്സ് ആൻഡ് സയൻസ് കോളജിലെ 10 വിദ്യാർഥിനികൾക്ക് മന്ത്രാലയത്തിനു കീഴിലെ കാർഷിക ഗവേഷണ വകുപ്പും ഖത്തർ സർവകലാശാലയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് കോളേജിലെ ടിഷ്യൂ കൾച്ചർ ലബോറട്ടറിയിൽ പരിശീലനം നൽകിയത്.
കാർഷിക മേഖലയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് വഴിയൊരുക്കിയ ടിഷ്യൂകൾച്ചർ സാങ്കേതികവിദ്യയുടെ വിവിധ ഘട്ടങ്ങൾ പത്തുദിനം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തു.കൃഷി, വിത്ത് മുളപ്പിക്കൽ എന്നിവയിൽ പരിശീലനവും ടിഷ്യൂകൾച്ചർ വിഭാഗത്തിലെ വിദഗ്ധരുടെയും ഗവേഷകരുടെയും മേൽനോട്ടത്തിൽ പരിശീലനം നൽകുകയും ചെയ്തു.
സോമാറ്റിക് എംബ്രിയോ പ്രോട്ടോകോൾ വഴി തൈകൾ മുറിക്കലും കൃഷി മുറികൾ തയാറാക്കൽ, ഉപകരണങ്ങളുടെ ഉപയോഗം, ടിഷ്യൂകളുടെ തരം തിരിച്ചറിയൽ തുടങ്ങിയവയാണ് പ്രായോഗികമായുമുള്ള ക്ലാസുകളിലൂടെനൽകിയത് .