ദോഹ: ലുലു ഹൈപ്പർ മാർക്കറ്റ് പത്ത് ലക്ഷം റിയാലിന്റെ കാഷ്-ഗിഫ്റ്റ് വൗച്ചറുകളും പത്ത് ലക്ഷം ലോയൽറ്റി പോയന്റും സമ്മാനമായി നൽകിയ വമ്പൻ മെഗാ ലക്കി ഡ്രോയിലെ വിജയികളെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡി റിങ് റോഡ് ബ്രാഞ്ചിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് അൽ കഅബിയുടെ മേൽനോട്ടത്തിലായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്.294 പേര് സമ്മാനങ്ങൾക്ക് അർഹരാവുകയും വിജയികളുടെ വിവരങ്ങൾ www.luluhypermarket.com/en-qa/winners എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ലുലു അധികൃതർ അറിയിച്ചു.
ലുലു ഔട്ട്ലെറ്റുകളിലെ കസ്റ്റമർ സർവിസ് കൗണ്ടറുകളിലും വിജയികളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും. എല്ലാ വിജയികളും ലുലു കസ്റ്റമർ സർവിസ് കൗണ്ടറിലോ ഡി ബ്രാഞ്ചിലെ ലുലു ഹൈപ്പർമാർക്കറ്റ് അക്കൗണ്ട് വിഭാഗത്തിലോ എത്തി സമ്മാനങ്ങൾ കൈപ്പറ്റാവുന്നതാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.