Home News റെക്കോർഡ് വിൽപ്പനയുമായി സൂ​ഖി​ലെ മ​ധു​ര​മേ​ള​ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം

റെക്കോർഡ് വിൽപ്പനയുമായി സൂ​ഖി​ലെ മ​ധു​ര​മേ​ള​ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം

ദോ​ഹ: ജൂ​ലൈ 23ന് ​തു​ട​ങ്ങി​യ സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ മേ​ള ഇ​ന്നു അ​വ​സാ​നി​ക്കും ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നി​ട​യി​ൽ മ​ധു​രം പ​ക​ർ​ന്ന സൂ​ഖ് വാ​ഖി​ഫി​ലെ 12 നാ​ളു​ക​ൾ​ക്ക് ​ഇതോടെ അവസാനമായി. ദി​വ​സ​വും വൈ​കീ​ട്ട് നാ​ല് മു​ത​ൽ രാ​ത്രി ഒ​മ്പ​തും പ​ത്തും മ​ണി​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ദി​നേ​ന ആ​യി​ര​കണക്കിന് ആളികൾ വരികയും ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 21 ട​ൺ വ​രെ ഈ​ത്ത​പ്പ​ഴ​ങ്ങ​ളും വി​റ്റ​ഴി​ഞ്ഞ​​തോ​ടെ ഇ​ത്ത​വ​ണ മേ​ള പു​തി​യ റെ​ക്കോ​ഡു​ക​ളും കു​റി​ച്ചു.

ആ​ദ്യ ദി​ന​ത്തി​ൽ​ത​ന്നെ വ​മ്പ​ൻ വി​ൽ​പ​ന​യോ​ടെ​യാ​ണ് മേ​ള​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തു​വ​രെ​യാ​യി 200 ട​ണ്ണി​ൽ അ​ധി​കം വി​ൽ​പ​ന ന​ട​ന്നു​വെ​ന്നാ​ണ് ക​ണ​ക്കാ​കപെടുന്നു നൂറിലധികം പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബർഹി, നാബ്ത് സെയ്ഫ്, ലുലു, റസീസ്, മറ്റ് ഈത്തപ്പഴ ഇനങ്ങൾ എന്നിവ ന്യായമായ വിലയിൽ വിറ്റിരുന്നു .

സീ​സ​ണി​ലെ ശ്ര​ദ്ധേ​യ മേ​ള​യാ​യ സൂ​ഖ് ഫെ​സ്റ്റി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടുകയും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ന്ന മേ​ള​യി​​ലെ​ത്തി​യ​ത്.

ക​ടു​ത്ത ചൂ​ടു​കാ​ല​മാ​യ​തി​നാ​ൽ ശീ​തീ​ക​രി​ച്ച വി​ശാ​ല​മാ​യ ടെ​ന്റി​നു​ള്ളി​ലാ​ണ് വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്.അ​വ​സാ​ന ദി​ന​മാ​യ ​ഇ​ന്ന് രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് പ്ര​വേ​ശ​നം. അ​​ൽ ഖ​​ലാ​​സ്, അ​​ൽ ഖി​​ന​​യ്‌​​സി, അ​​ൽ ഷി​​ഷി, അ​​ൽ ബ​​ർ​​ഹി, സ​​ഖാ​​യ്, ഹ​​ലാ​​വി, മ​​സാ​​ഫാ​​ത്തി, മ​​ദ്ജൂ​​ല്‍, സു​ഖാ​രി, ഖ​നീ​സി, ന​ബ്​​ത്​ സാ​യി​ഫ്, ലു​ലു, റ​സീ​സ്​ തു​​ട​​ങ്ങി​​യ വ്യ​​ത്യ​​സ്ത ഇ​​ന​​ങ്ങ​​ളാ​ണ്​ വി​ൽ​പ​ന​ക്കായി ലഭ്യമായിട്ടുള്ളത്.

Exit mobile version