Home News ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ വിദേശകാര്യ മന്ദ്രാലയം

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ വിദേശകാര്യ മന്ദ്രാലയം

ദോഹ : ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ പറഞ്ഞു.

ഐ.ടി., എൻജിനിയറിങ്, ബാങ്കിങ്, ഫിൻടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകൾ മുതൽ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളിൽവരെ ഭാരതീയർ ജോലി ചെയ്യുന്നുണ്ട്.35.5 ലക്ഷം ഇന്ത്യക്കാരുമായി ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ.യിലാണ് ഏറ്റവും മുന്നിൽ . 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യരണ്ടാം സ്ഥാനത്ത് ആണ് .

11 ലക്ഷത്തിലേറെപ്പേരുമായി കുവൈത്താണ് മൂന്നാമതും. ഒമാൻ-7.79 ലക്ഷം, ഖത്തർ-7.45 ലക്ഷം, ബഹ്‌റൈൻ- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കണക്കുകൾ . അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യയാണ് ഗൾഫിൽ മുന്നിൽ ഉള്ളത് .ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാർക്ക് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയതായും മന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം ഇത് 3.98 ലക്ഷം പേർക്കാണ് എമിേഗ്രഷൻ ക്ലിയറൻസ് നൽകിയത്.

10-ാം ക്ലാസിനുതാഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്സിങ് ഉൾപ്പെടെ ചില മേഖലകളിൽ ജോലിക്കു പോകുന്നവർക്കുമാണ് എമിേഗ്രഷൻ ക്ലിയറൻസ് ആവശ്യമായിവരുന്നത്.

Exit mobile version