Home Uncategorized “ഹോപ്പ് ബ്ലഡ്” ഖത്തർ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

“ഹോപ്പ് ബ്ലഡ്” ഖത്തർ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഖത്തർ ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ഡോണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഞാറാഴ്ച ഖത്തറിൽ പ്രവൃത്തി ദിവസമായിട്ടും നിരവധിപേർ ക്യാമ്പിൽ സന്നിഹിതരായി.ജോലിക്ക് പോകുന്നവരുടെ സൗകര്യം പരിഗണിച്ച് രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ ഉള്ള സമയങ്ങളിൽ ബ്ലഡ് സെന്ററിൽ എത്തി രക്തദാനം നടത്തുവാൻ കഴിയുന്ന വിധത്തിലായിരുന്നു ക്യാമ്പ് സജീകരിച്ചിരുന്നത്.രക്തദാനമെന്ന പുണ്ണ്യ കർമ്മത്തിൽ വളരെ ആവേശപൂർവ്വം തന്നെയാണ് ദാതാക്കളെത്തിയത്.

ക്യാമ്പിന് ഹോപ്പ് ഖത്തർ ചാപ്റ്റർ കോർഡിനേറ്റർമാരായ റഹീം CTK എളയടം,ഷമീം പേരോട് ,ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി ,ബ്ലഡ് സെന്റർ ഓഫീസർ അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി.

Exit mobile version