Home news പ്രവാസികൾ കറവപ്പശുക്കളോ? ലോക്സഭയിൽ പൊട്ടിത്തെറിച്ചു ഷാഫി പറമ്പിൽ

പ്രവാസികൾ കറവപ്പശുക്കളോ? ലോക്സഭയിൽ പൊട്ടിത്തെറിച്ചു ഷാഫി പറമ്പിൽ

വിമാന കമ്പനികൾ നടത്തുന്ന വൻ കൊള്ളയ്ക്കെതിരെ ലോക്സഭയിൽ ഷാഫി പറമ്പിൽ നടത്തിയ പ്രസം​ഗം പ്രവാസികൾക്കിടയിൽ ചർച്ചയാകുന്നു . കെ.സി.വേണു​ഗോപാൽ, ഡിഎംകെ നേതാവ് ദയാനിധി മാരൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയവരെല്ലാം വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

ഇതിന് മറുപടിയായി ഉയർന്ന വിമാന നിരക്കുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രൂപീകരിക്കുന്നത് പരി​ഗണിക്കുമെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു. വി​മാ​ന ​ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി സം​ഘം ഡ​ൽഹി​യി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ലോ​ക്സ​ഭ​യി​ൽ വി​ഷ​യം ഉന്നയിച്ചിരിക്കുന്നത്. സാധാരണയായി കുറഞ്ഞ നിരക്കിൽ ​ഗൾഫ് രാജ്യത്ത് എത്താമെങ്കിൽ സീസണിൽ നാലിട്ടിയോളം നൽകണമെന്നത് ഷാഫി പറമ്പിൽ എംപി ലോക്സഭയിൽ വ്യക്തമാക്കി. ജൂ​ലൈ 27ന് ​കൊ​ച്ചി​യി​ൽനി​ന്ന് ദു​ബായി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യി​ൽ പ​റ​ക്കാ​നു​ള്ള നി​ര​ക്ക് ഇ​ക്ക​ണോ​മി​ക് ക്ലാ​സി​ന് 20000 രൂ​പയാണ്. ഒ​രേ എ​യ​ർലൈ​ൻ, ഒ​രേ ദൈ​ർഘ്യം. പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തും ഒ​രേ വി​മാ​ന​ത്താ​വ​ളം. ആ​ഗ​സ്റ്റ് 31ലെ ​അ​തേ വി​മാ​ന​ത്തി​ൻറെ നി​ര​ക്ക് 90000 രൂ​പ​യാ​ണ്. സാധാരണക്കാരന് ഈ തുക എങ്ങനെ താങ്ങാൻ കഴിയുമെന്ന് എംപി ചോദിച്ചു.

യാത്ര ചെയ്യുന്ന പ്രവാസികളായ തൊഴിലാളികളിലധികവും സമ്പന്നരല്ല, ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണക്കാരാണെന്നും ഷാഫി കൂട്ടിച്ചേർത്തു. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് വിഷയം ഉന്നയിച്ചത്.

Exit mobile version