Home News വിമാനത്തിന്റെ സാങ്കേതികതകരാർ: ദോഹയിലേക്കുള്ള വിമാനം വൈകിയത് 11 മണിക്കൂർ

വിമാനത്തിന്റെ സാങ്കേതികതകരാർ: ദോഹയിലേക്കുള്ള വിമാനം വൈകിയത് 11 മണിക്കൂർ

ദോഹ/കരിപ്പൂർ(മലപ്പുറം) : കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിലേക്കുള്ള വിമാനത്തിന്റെ സാങ്കേതികതകരാറിനെ തുടർന്ന് യാത്ര 11 മണിക്കൂർ വൈകി.രാവിലെ 9.35നു പുറപ്പെടേണ്ട വിമാനത്തിലേക്കുള്ള യാത്രക്കാർ ബോഡിങ് പാസ് എടുത്തു കാത്തിരിക്കുമ്പോഴാണു വിമാനം റദ്ദാക്കിയവിവരം അറിയുന്നത്.

യാത്രക്കാരെ പിന്നീടു ഹോട്ടലിലേക്കു മാറ്റിയെങ്കിലും വിമാനത്തിന്റെ സാങ്കേതികത്തകരാർ പരിഹരിക്കാത്തതിനാൽ, യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ രാത്രി എട്ടരയ്ക്കു ദോഹയിലേക്കു പോകേണ്ടി വന്നു. അതേസമയം, രാത്രി 10.10നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – അബുദാബി വിമാനം റദ്ദാക്കിയതായി ഇന്നലെ യാത്രക്കാരെ അറിയിക്കുകയും ഈ വിമാനത്തിലുള്ള വരെ ഇന്നു പുലർച്ചെ യാത്ര മുടങ്ങാതിരിക്കാൻ പകരം വിമാനം കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

Exit mobile version