Home Uncategorized പ്ര​വാ​സി​ക​ളെ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി വീ​ണ്ടു​മൊ​രു കേ​ന്ദ്ര ബ​ജ​റ്റ്

പ്ര​വാ​സി​ക​ളെ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി വീ​ണ്ടു​മൊ​രു കേ​ന്ദ്ര ബ​ജ​റ്റ്

ദോ​ഹ:മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ പ്ര​ഥ​മ ബ​ജ​റ്റ് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​​പ്പോ​ൾരാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളെ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി വീ​ണ്ടു​മൊ​രു കേ​ന്ദ്ര ബ​ജ​റ്റ്. പ്ര​വാ​സി​ക​ൾ വ​ലി​യ പ്ര​തീ​ക്ഷ​കൾ ന​ൽ​കി​യി​രു​ന്നി​ല്ലെ​ങ്കി​ലും ആ​ശ്വാ​സ​മാ​യ ഒ​രു പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​യി​ല്ല.

യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്ക​ൽ, വി​മാ​ന ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണം ത​ട​യ​ൽ ,തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് എ​ന്നി​വ​യെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി പ്രവാസികളുടെ ആ​വ​ശ്യ​ങ്ങ​ളാ​ണ്. എങ്കിലും ഇ​വ​യോ​ട് പൂ​ർ​ണ​മാ​യും മു​ഖം തി​രി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു പ്രതീക്ഷയും ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല.ഇ​ന്ത്യ​ൻ സ​മ്പ​​ദ് വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​വാ​സി വലിയ പങ്കുവഹിക്കുന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ത്ത് ല​ക്ഷം കോ​ടി രൂ​പ​യോ​ളം ഇ​ന്ത്യ​യി​ലേ​ക്ക് എത്തിയത് . എ​ന്നാ​ൽ, ഇ​ത്ര​യും വി​ദേ​ശ​നാ​ണ്യം രാ​ജ്യ​ത്ത് എ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ അപ്പാടെ മറന്നു.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ വ​ലി​യ തൊ​ഴി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മ്പോ​ൾ നാ​ല്​ കോ​ടി​യോ​ളം വ​രു​ന്ന പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ഒ​രു നി​ർ​ദേ​ശ​വും ബ​ജ​റ്റി​ലി​ല്ല. നി​ർ​മി​ത ബു​ദ്ധി (എ.​ഐ) ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ലോ​ക​ത്ത്​ വ​ലി​യ ജോ​ലി സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത്ത​രം കോ​ഴ്​​സു​കൾ തുടങ്ങുന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ബജറ്റിൽ പരാമർശിച്ചില്ല.തൊ​ഴി​ൽ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ളാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ഉള്ളത് .ഇ​വ​രെ സം​ര​ക്ഷി​ക്കാ​നോ പു​ന​ര​ധി​വാ​സ​ത്തിനോ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ ആ​റു ശ​ത​മാ​ന​മാ​യി കു​റ​ച്ച​താ​ണ്​ ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന നേ​ട്ട​മാ​യി വി​ല​യി​രു​ത്തു​ന്നതെങ്കിലും ഇതു സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ എ​ത്ര​മാ​ത്രം സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല.
കോ​വി​ഡി​ന്​ ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ മ​ര​ണ​നി​ര​ക്ക്​ കൂടുന്നുണ്ടെന്നു ​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പു നൽകിയിട്ടും ഇ​തേ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​നോ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടാ​നോ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​നി​യും മുതിർന്നിട്ടില്ല .

വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ണ്ട്​ ഇല്ലാത്തതിനാൽ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​ണ്.

Exit mobile version