Home News ഖത്തറിലേക്ക് പോകേണ്ട വിമാനം ഇറങ്ങിയത് ഒമാനിൽ അന്തം വിട്ടു യാത്രക്കാർ

ഖത്തറിലേക്ക് പോകേണ്ട വിമാനം ഇറങ്ങിയത് ഒമാനിൽ അന്തം വിട്ടു യാത്രക്കാർ

ദോ​ഹ: ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കോ​ഴി​ക്കോ​ട്ടു​നി​ന്ന് ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഐ.​എ​ക്സ് 375 വി​മാ​നം സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർന്ന് ഒ​മാ​നി​ലെ മ​സ്ക​ത്തി​ലി​റ​ക്കി. ഇ​തോ​ടെ, ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ദോ​ഹ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഐ.​എ​ക്സ് 376 വി​മാ​ന​ത്തി​ന്റെ സ​ർ​വി​സും ക്യാൻസൽ ചെയ്തു. സാ​​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം, മ​സ്ക​ത്തി​ൽ നി​ന്ന് വി​മാ​നം വൈ​കാ​തെ ദോ​ഹ​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​വി​ലെ 9.50നാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം കോ​ഴി​ക്കോ​ട് നി​ന്ന് ദോഹയിലേക്ക് പ​റ​ന്ന​ത്.

ഈ ​വി​മാ​ന​ത്തി​ന്റെ ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര വൈ​കി​യ​തോ​ടെ​യാ​ണ് ഉ​ച്ച​ക്ക് 12.35ന് ​പു​റ​​പ്പെ​ടേ​ണ്ട കോ​ഴി​ക്കോ​ട് സ​ർ​വി​സും അനിശിതത്ത്വത്തിൽ ആയത് . വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു ​ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ആ​ദ്യം ന​ൽ​കി​യ അ​റി​യി​പ്പ്. ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി ചെ​ക് ഇ​ൻ ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​സ്ക​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ന്റെ വ​ര​വ് വൈ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ക്യാൻസൽ ചെയ്യുന്നതായി പ്ര​ഖ്യാ​പി​ച്ച​ത്. വാ​ർ​ഷി​ക അ​വ​ധി​ക്ക് കു​ടും​ബ സ​മേ​തം പു​റ​പ്പെ​ട്ട​വ​രും,ബ​ന്ധു​വി​ന്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​വ​രും, ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെവട്ടം കറക്കുന്നതായിരുന്നു അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ട​ക്കം.

അ​ടി​യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ​​രാ​ത്രി​യി​ലേ​ക്ക് ക​ണ്ണൂ​രി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന് ടി​ക്ക​റ്റ് അ​നു​വ​ദി​ക്കുകയും മ​റ്റു​ള്ള​വ​ർ​ക്ക് വ്യാ​ഴാ​ഴ്ച​ത്തെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ന് ടി​ക്ക​റ്റ് അ​നു​വ​ദി​ച്ച​താ​യി യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ളാ​യ അ​ബ്ദു​ൽ റ​ഊ​ഫ് മലപ്പുറം പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്നു​ള്ള സ​ർ​വി​സ് മു​ട​ക്ക​വും വൈ​കി​പ്പു​റ​പ്പെ​ട​ലും സൃ​ഷ്ടി​ച്ച ​അ​നി​ശ്ചി​ത​ത്ത്വ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ യാ​ത്ര പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വീ​ണ്ടും തലവേദന ആയി മാ​റു​ന്ന​ത്.

Exit mobile version