Home news വമ്പിച്ച ജനപങ്കാളിത്തവുമായി ഒമ്പതാമത് പ്രാദേശിക ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു

വമ്പിച്ച ജനപങ്കാളിത്തവുമായി ഒമ്പതാമത് പ്രാദേശിക ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു

Juicy dates in a bowl on a old wooden table . Top view .

ദോഹ, ഖത്തർ: 110 ഫാമുകൾ ഉൾക്കൊള്ളുന്ന 9-ാമത് ലോക്കൽ ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ ഇന്നലെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ യാർഡിൽ ആരംഭിച്ചു .ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബർഹി, നാബ്ത് സെയ്ഫ്, ലുലു, റാസിസ് തുടങ്ങി നിരവധി പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഉയർന്ന നിലവാരമുള്ള പുതിയ ഈത്തപ്പഴങ്ങൾ ഫെസ്റ്റിവൽ പ്രദർശിപ്പിക്കുന്നു.

2024 ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ 12 ദിവസത്തെ പരിപാടി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ കാർഷിക കാര്യ വകുപ്പിൻ്റെ സഹകരണത്തോടെ സൂഖ് വാഖിഫ് മാനേജ്‌മെൻ്റ് സംഘടിപ്പിക്കുന്നു.എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും വെള്ളിയാഴ്ച രാത്രി 10 വരെയും ഉത്സവം പൊതുജനങ്ങൾക്കായി തുറന്നിരിക്കും. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി ബദാം, അത്തിപ്പഴം ഉൾപ്പെടെയുള്ള മറ്റ് സീസണൽ ഉൽപ്പന്നങ്ങൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും.ഉദ്ഘാടനച്ചടങ്ങിൽ സൂഖ് വാഖിഫ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സലേം, മുനിസിപ്പാലിറ്റി മന്ത്രാലയം, കൃഷി വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി, കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ആദിൽ അൽ കൽദി അൽ യഫായി, അഗ്രികൾച്ചറൽ ഗൈഡൻസ് മേധാവി എന്നിവർ പങ്കെടുത്തു.മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫിയും അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിലെ അഗ്രികൾച്ചറൽ ഗൈഡൻസ് ആൻ്റ് സർവീസസ് വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫിയും ഇന്നലെ സൂഖ് വാഖിഫിൽ നടന്ന ലോക്കൽ ഫ്രഷ് ഡേറ്റ്‌സ് ഫെസ്റ്റിവലിൽ പര്യടനം നടത്തി.

പ്രാദേശിക ഫാമുകളെ പിന്തുണയ്ക്കുന്നതിനായി വർഷം തോറും ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതായും ഇത് പ്രാദേശിക ഫാമുകൾക്ക് ഒരു സൗജന്യ പ്ലാറ്റ്ഫോം നൽകുകയും അവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ,ഉൽസവത്തിൽ പങ്കെടുക്കുന്ന ഫാമുകളുടെ എണ്ണം ഉദ്ഘാടന വർഷത്തിൽ 35 ആയിരുന്നത് ഈ വർഷം 110 ഫാമുകളായി വർധിച്ചതായി അൽ സലേം പറഞ്ഞു. പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഉയർന്ന ഗുണമേന്മയുള്ള ഈത്തപ്പഴമാണ് ഫെസ്റ്റിവലിൽ നൽകുന്നതെന്ന് അഗ്രികൾച്ചറൽ ഗൈഡൻസ് ആൻഡ് സർവീസസ് വിഭാഗം മേധാവി പറഞ്ഞു.

“ഫെസ്റ്റിവലിലെ പുതിയ ഈന്തപ്പഴങ്ങളുടെ വിലകൾ പ്രാദേശിക വിപണിയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഏകീകൃതവും വിലകുറഞ്ഞതുമാണ്,” അൽ യാഫെ പറഞ്ഞു.പങ്കെടുക്കുന്ന ഫാമുകൾക്ക് അവരുടെ ഉൽപന്നങ്ങൾ സൗജന്യമായി വിപണനം ചെയ്യുന്നതിനുള്ള വേദിയായി പെട്ടികളും ഓഫറുകളും നൽകുന്നുണ്ടെന്നും ,കഴിഞ്ഞ വർഷം ഫെസ്റ്റിവലിൽ 220 ടൺ പുതിയ ഈത്തപ്പഴം വിറ്റഴിച്ചതായും ഈ വർഷം ഇതിലും കൂടുതൽ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈത്തപ്പഴം ഉൾപ്പെടെയുള്ള പ്രാദേശിക ഭക്ഷ്യ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നൽകുന്ന പ്രാധാന്യത്തിൻ്റെ ഭാഗമാണ് ഉത്സവം.

Exit mobile version