ദോഹ: ഖത്തറിലെ ഫോട്ടോഗ്രഫർമാർക്കൊരു സന്തോഷവാർത്തയുമായി ഖത്തർ നാഷനൽ ലൈബ്രറി.സ്വദേശികൾക്കും താമസക്കാർക്കും വേണ്ടി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
മനോഹരമായ വാസ്തുവിദ്യ ആധാരമാക്കി ലൈബ്രറി എൻജിനീയറിങ്ങിന്റെയും രൂപകൽപനയുടെയും സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരം ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിൽ ലൈബ്രറിയുടെ അകവും പുറവും ചിത്രമെടുക്കുന്നതിന് ഉപയോഗപ്പെടുത്താം.ഖത്തർ ഐ.ഡി കൈവശമുള്ള, 18 വയസ്സ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ലൈബ്രറിയുടെ വാസ്തുവിദ്യയുമായി ബന്ധപ്പെട്ട പരമാവധി നാല് ചിത്രങ്ങൾ വരെ മത്സരത്തിനായി സമർപ്പിക്കാം . മത്സരാർഥി തന്നെ എടുത്തതുമായിരിക്കണം ഒറിജിനൽ ചിത്രങ്ങൾ ,നിർമിതബുദ്ധിയുടെ സഹായത്തോടെ ചിത്രീകരിച്ചവ ഒരിക്കലും സ്വീകരിക്കുകയില്ലെന്നും ക്യു.എൻ.എൽ അറിയിച്ചു.ഫോണിലൂടെയോ പ്രഫഷനൽ കാമറകൾ ഉപയോഗിച്ചോ എടുക്കുന്ന ഫോട്ടോകൾ കൂടുതൽ മെച്ചപ്പെടുത്താനും മനോഹരമാക്കാനും സാധിക്കുന്ന രീതിയിൽ ഉയർന്ന നിലവാരമുള്ളതും ഉയർന്ന റെസല്യൂഷനിലുള്ളതുമായിരിക്കണം.
പകർത്തുന്ന ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റായി ആഗസ്റ്റ് ഒന്ന് മുതൽ 15 വരെയുള്ള കാലയളവിനുള്ളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കണമെന്നും,എൻട്രികൾ എല്ലാവർക്കും കാണുന്നതിന് പ്രൊഫൈലുകൾ പബ്ലിക് മോഡിലേക്ക് മാറ്റണമെന്നും എൻട്രി സ്വീകരിക്കപ്പെടുന്നതിന് QNLThroughMyLens എന്ന ഹാഷ് ടാഗിലായിരിക്കണം പ്രസിദ്ധീകരിപ്പെടേണ്ടതെന്നും മത്സരത്തിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
ലോക ഫോട്ടോഗ്രഫി ദിനമായ ആഗസ്റ്റ് 18ന് വിജയിയെ പ്രഖ്യാപിക്കുകായും ഐഫോൺ 14 പ്രോ സമ്മാനമായി ലഭിക്കുകയും ചെയ്യും.സമ്മാനാർഹമായ ചിത്രങ്ങൾ ക്യു.എൻ.എൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കുകായും ചെയ്യും.