Home Uncategorized ഇൻകാസ് ഖത്തർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ദോഹ ∙ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനത്തിൽ ഇൻകാസ് ഖത്തർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഖത്തറിലെ സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖരും, ഇൻകാസ് കുടുബാംഗങ്ങളും സംഘടനാ പ്രതിനിധികളും, ഒത്തുചേർന്നു. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഖത്തർ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷനായിരുന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇൻകാസ് ഖത്തർ നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.ഇൻകാസ് ഖത്തർ ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, ഉപദേശക സമിതി അംഗം കെ കെ ഉസ്മാൻ, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്‌, കെ വി ബോബൻ, എബ്രഹാം കെ ജോസഫ്, പ്രദീപ്‌ പിള്ളൈ , ഐ. സി. സി പ്രസിഡന്റ്‌ ഏ. പി. മണികണ്ഠൻ, ഐ. സി. ബി. എഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, ഐ. എസ്. സി പ്രസിഡന്റ്‌ ഇ പി അബ്ദുൾ റഹ്മാൻ, പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, കെ എം സി സി ആക്ടിംഗ് പ്രസിഡന്റ്‌ മുഹമ്മദ് ഈസ്സ, സംസ്കൃതി ഖത്തർ പ്രസിഡന്റ്‌ സാബിത് സഹീർ, പ്രവാസി വെൽഫയർ ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ്‌ ആർ. ചന്ദ്രമോഹൻ, സമന്വയം പ്രസിഡന്റ് സതീഷ് വിളവിൽ, കെ ബി എഫ് പ്രസിഡന്റ്‌ അജി കുര്യാക്കോസ്, തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രസംഗിച്ചു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളും, വിവിധ ജില്ലാ ഭാരവാഹികളും, വനിതാ വിംഗ് – യൂത്ത് വിംഗ് ഭാരവാഹികളും വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി. താജുദ്ദീൻ ചീരക്കുഴി സ്വാഗതവും, ഈപ്പൻ തോമസ്സ് നന്ദിയും പറഞ്ഞു.

Exit mobile version