Home Uncategorized സ്വർണക്കടത്ത് നടത്തിയ എട്ടുപേരെ അതിസാഹസികമായി പിടികൂടി

സ്വർണക്കടത്ത് നടത്തിയ എട്ടുപേരെ അതിസാഹസികമായി പിടികൂടി

ദോഹ, ഖത്തർ: ഖത്തറിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച വ്യക്തികളെ പിടികൂടിയത്തിന്റെ തത്സമയ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് പുറത്തുവിട്ടു.

കുറ്റകൃത്യത്തിന് വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ മന്ത്രാലയം അറിയിച്ചു. ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് രാജ്യം വിടാൻ പോകുന്നവരെ അധികൃതർ തിരിച്ചറിഞ്ഞതും പിടികൂടിയതും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.

നിരവധി സ്വർണക്കഷ്ണങ്ങൾ പ്രതികൾ അധികൃതർക്ക് കൈമാറുന്നതും വിഡിയോയിൽ ഉണ്ട്. ഓപ്പറേഷനിൽ പണം, ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.

സ്വർണക്കടത്ത് നടത്തിയ എട്ട് പേർ ഖത്തറിൽ പിടിയിൽ വീഡിയോ കാണാം

https://findinforms.com/wp-content/uploads/2024/07/qatar-smugling.mp4

Exit mobile version