Home Uncategorized വിൻഡോസ് പണിമുടക്കി, നട്ടം തിരിഞ്ഞു ലോകം , ആപ്പിലായി അന്താരാഷ്ട്ര വിമാന സർവീസുകളും, ബാങ്കുകൾ ഉൾപ്പടെയുള്ള...

വിൻഡോസ് പണിമുടക്കി, നട്ടം തിരിഞ്ഞു ലോകം , ആപ്പിലായി അന്താരാഷ്ട്ര വിമാന സർവീസുകളും, ബാങ്കുകൾ ഉൾപ്പടെയുള്ള സേവനങ്ങളും

ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടുന്നു. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് പല കമ്പനികളും ചെക്ക് ഇൻ മാനുവൽ രീതിയിലേക്ക് മാറ്റി.മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് എയർപോർട്ടുകളിൽ ഇന്‍ഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ അവതാളത്തിലായി. സേവനങ്ങൾ താത്കാലികമായാണ് തടസപ്പെട്ടെതെന്ന് ആകാശ എയർലൈൻസ് അധികൃതർ പറഞ്ഞു. മറ്റ് കമ്പനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. യൂറോപ്പിൽ ബർലിൻ, ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ വിമാന സർവീസ് നിർത്തിവെച്ചു. ബാങ്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിനെ വരെ പ്രശ്നം ബാധിച്ചിട്ടുണ്ട്.അമേരിക്കയിൽ വിവിധ വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ തടസപ്പെടുകയും സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ തടസപ്പെട്ടെന്നാണ് റിപ്പോർട്ട്.ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്കൈ ന്യൂസ് പ്രക്ഷേപണം നിർത്തിവച്ചിരിക്കുകയാണ്. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്‌നം ആരംഭിച്ചത് എന്നാണ് പറയപ്പെടുന്നത്.

Exit mobile version