റെക്കോർഡ് തുക ഈ വർഷം സകാത്ത് കാര്യ വകുപ്പിൽ നിന്നും നൽകിയതായി ഇസ്‌ലാമിക മന്ത്രാലയം

23
Holy Quran and a grain of rice in a wooden bowl in the sack on a wooden table, Islamic zakat concept.

ദോഹ : അർഹരായ 370 കുടുംബങ്ങൾക്ക് 11,684,940 റിയാൽഈ വർഷം ജൂണിൽ സകാത്ത് കാര്യ വകുപ്പിൽ നിന്നും നൽകിയതായി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.പ്രതിമാസം 6,872,224 ഖത്തർ റിയാലാണ് കുടുംബങ്ങൾക്ക് ഭക്ഷണം, പാനീയം, പാർപ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങൾക്കായിനൽകിയത്. കൂടാതെ ഒറ്റത്തവണ സഹായമായി 4,812,716 റിയാലും നൽകി. സകാത്തിന് അർഹതയുള്ളവർക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് സകാത്ത് അഫയേഴ്‌സ് ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കാമെന്ന് സകാത്ത് അക്കൗണ്ടുകളുടെ തലവൻ മുഹമ്മദ് അഹമ്മദ് അൽ സെയ്ദ് പറഞ്ഞു.

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കളക്ഷൻ പോയിന്റുകൾ വഴിയോ ഫോൺ നമ്പറുകളിലെ എക്‌സ്‌പ്രസ് കളക്ഷൻ സർവീസ് വഴിയോ (55199990 – 55199996) , സകാത്ത് ആപ്പ് വഴിയോ , സകാത്ത് കാര്യ വകുപ്പിന്റെ ബാങ്ക് അക്കൗണ്ട് വഴിയോ സകാത്തുകൾ ഖത്തർ സകാത്ത് ഫണ്ടിന് കൈമാറാം .

വ്യക്തികൾക്കും കമ്പനികൾക്കും നിർബന്ധിത സകാത്ത് ബാധ്യത നിർവഹിക്കാൻ സകാത്ത് കാര്യ വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സഹായത്തിനായി അപേക്ഷിക്കുന്നവർ ആവശ്യമായ എല്ലാ രേഖകളും നൽകുകയും സൈറ്റില്‍ അവ അപ്‌ലോഡ് ചെയ്യുകയും വേണം എന്ന് അദ്ദേഹം പറഞ്ഞു.