പ്രമുഖ വ്യവസായി ബേക്കൽ സാലിഹ് ഹാജി ഖത്തറിൽ നിര്യാതനായി

79

ദോഹ: 54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും നിറസാന്നിധ്യമായിരുന്ന ഖത്തറിലെ ആദ്യകാല പ്രവാസിയും കച്ചവട പ്രമുഖനുമായിരുന്ന ബേക്കൽ സാലിഹ് ഹാജി (74) ഖത്തറിൽ നിര്യാതനായി. കുറച്ചു കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

കാഞ്ഞങ്ങാട്ടെ ഹൈമ സിൽക്സ്, ബോംബെ സിൽക്‌സ്, ലെക്സസ് ടൈലറിങ്, സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ, തുടങ്ങിയ സംരംഭങ്ങളുടെ ചെയർമാനായിരുന്നു. കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നി സ്ഥാനങ്ങൾ വഹിച്ച സാലിഹ് ഹാജി ചെറുപ്രായത്തിൽ തന്നെ ഖത്തറിലെത്തി സ്വപ്രയത്നത്തിലൂടെ വ്യാപാര ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2

ഭാര്യ: യു.വി. മുംതാസ്. മകൾ: ജാഫ്നത്. മരുമകൻ: മുഹമ്മദ് സമീർ ബദറുദ്ദീൻ. മൃതദേഹം ഞായറാഴ്ച രാത്രി ഏഴിന് ഖത്തർ അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.