10 മില്യൺ റിയാൽ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഔ​ഖാ​ഫി​ന്റെ അ​റ​ബി​ക് കാ​ലി​ഗ്ര​ഫി മ​ത്സ​രം

49

ദോ​ഹ: ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ കീഴിൽ പ​ത്തു​ല​ക്ഷം റി​യാ​ലി​ന്റെ സ​മ്മാ​ന​ത്തു​ക​ഉള്ള മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ അ​ന്താ​രാ​ഷ്ട്ര അറബിക് കാ​ലി​ഗ്ര​ഫി മ​ത്സ​രം ആ​രം​ഭി​ച്ചു. ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ ,മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട്,എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ന് ഡി​സം​ബ​ർ 26 വ​രെ അപേക്ഷിക്കാൻ കഴിയും .

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2

അ​ൽ റ​ഖിം എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ഭാ​ഗ​ത്തി​ൽ ന​ഷ്ക് സ്ക്രി​പ്റ്റ്, ദി​വാ​നി ജെ​ലി സ്ക്രി​പ്റ്റ്, ന​സ്ത​ലി​ക് ജെ​ലി സ്ക്രി​പ്റ്റ്, കു​ഫി​ക് ഖു​ർ​ആ​നി​ക് സ്ക്രി​പ്റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 70,000 റി​യാ​ൽ സമ്മാനമായി ലഭിക്കും .തു​ലു​ത് സ്ക്രി​പ്റ്റ്: ജെ​ലി ആ​ൻ​ഡ് റെ​ഗു​ല​ർ ഡി​വി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 85,000 റി​യാ​ലാ​ണ് ഒ​ന്നാം സ​മ്മാ​നം . ഖ​ത്ത​റി​ൽ​നി​ന്നും മറ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ആളുകൾക്കും പ​ങ്കെ​ടു​ക്കാം. 18 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും മത്സരത്തിൽ പ​ങ്കെ​ടു​ക്കാം.

അ​റ​ബ് സ്വ​ത്വ​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും ഇ​സ്‍ലാ​മി​ക സം​സ്‌​കാ​ര​ത്തെ​യും ക​ല​ക​ളെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും അ​റ​ബി ഭാ​ഷ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഔ​ഖാ​ഫ് മന്ദ്രാലയം അഭിപ്രായപ്പെട്ടു.