Home News എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വൈകിപ്പറക്കലും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും തുടർക്കഥയാകുന്നു

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വൈകിപ്പറക്കലും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും തുടർക്കഥയാകുന്നു

നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ റദ്ദാക്കലും വൈകിപ്പറക്കലും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും തുടർക്കഥയാകുന്നു .

ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള വിമാനം 12 മണിക്കും ,രാത്രി 9.20ന് എത്തേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.10 നും , ഇന്നലെ രാവിലെ 5.30ന് എത്തേണ്ട അബുദാബിയിൽ നിന്നുള്ള വിമാനം 10 മണിക്കും വൈകിട്ട് 5.45ന് എത്തേണ്ട മസ്കത്തിൽ നിന്നുള്ള വിമാനം രാത്രി ഒൻപതരയോടെയാണ് ആണ് ലാൻഡ് ചെയ്തത് .ഉച്ചയ്ക്ക് 12ന് ഇറങ്ങേണ്ട ഷാർജ വിമാനം റദ്ദാക്കി.

ചൊവ്വാഴ്ച രാവിലെ 10.45ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ വിമാനം ഉച്ചയ്ക്ക് 2 മണിക്കും ,രാത്രി 8.15ന് പുറപ്പെടേണ്ട ദോഹ വിമാനം ഇന്നലെ രാത്രി 12.30നും 8.55ന് പുറപ്പെടേണ്ട മസ്കത്ത് വിമാനം 11നാണ് പുറപ്പെട്ടത് . ഇന്നലെ പുലർച്ചെ 2.05ന് പുറപ്പെടേണ്ടിയിരുന്ന ഷാർജ വിമാനം റദ്ദാക്കി.ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ട ദുബായ് വിമാനം രാത്രി വൈകി പുറപ്പെടുമെന്നാണ് അവസാനം അവസാനം വന്ന റിപ്പോർട്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2

എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷം കേരളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം 33 ശതമാനം വർധിച്ചുഎന്ന് കമ്പനി ചൂണ്ടിക്കാട്ടുമ്പോഴും രാജ്യാന്തര വിമാനത്തിൽ പോകാനായി 4 മണിക്കൂർ മുൻപും മറ്റും എത്തുന്ന യാത്രക്കാർ പിന്നെയും മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ദുരവസ്ഥയാണ് ഉള്ളത് . വിമാന ജീവനക്കാരുടെ കുറവാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമായി എയർ ഇന്ത്യ അറിയിച്ചത് .

പുതിയ സർവീസ് ഏർപ്പെടുത്തിയ ചില റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വിമാനജീവനക്കാരെ പരിശീലിപ്പിക്കുന്നതിലെ സംവിധാനത്തിലെ പരിമിതികൾ മൂലം പരിശീലനം സിദ്ധിച്ച ജീവനക്കാരെ കിട്ടാത്ത അവസ്ഥയിലേക്ക് സർവീസ് മുടങ്ങുന്നതിനു കാരണമായെന്നാണ് കമ്പനിയുടെ വാദം.

Exit mobile version