ദോഹ: മതപരമായ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിന് (ഫത്വ) വാട്സാപ് ആപ്ലിക്കേഷൻ വഴി സംവിധാനമൊരുക്കിയതായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോഡിങ് വഴി ഇസ്ലാമിക പണ്ഡിതന്മാരുടെയും ശരീഅ ഗവേഷകരുടെയും സംഘം അന്വേഷണങ്ങൾക്ക് മറുപടി നൽകും . 97450004564 എന്ന നമ്പർ വഴി വാട്സാപ് സേവനങ്ങൾ രാവിലെ എട്ട് മുതൽ ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയുമാണ് ലഭ്യമാകുക. https://www.islamweb.net എന്ന വെബ്സൈറ്റിൽ മൂന്നു ലക്ഷത്തിലധികം ഫത്വകൾ തിരയാനും കഴിയും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp