മ​ൽ​ഖ റൂ​ഹി ചി​കി​ത്സ സഹായം ഖ​ത്ത​ർ കെ.​എം.​സി.​സി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കും

32

ജൂ​ലൈ 12 വെ​ള്ളി​യാ​ഴ്ചദോ​ഹ: ജൂ​ലൈ 12ന് ​വെ​ള്ളി​യാ​ഴ്ച കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​ൽ​ഖ റൂ​ഹി എ​ന്ന കു​ഞ്ഞി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന ചി​കി​ത്സ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഖ​ത്ത​റി​ലെ പ്രവാസി മ​ല​യാ​ളി കു​ടും​ബ​ത്തി​ന്റെ നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നാ​ണ് എ​സ്.​എം.​എ ടൈ​പ് -1 രോ​ഗം പിടിപെട്ടത് .

ച​ല​ഞ്ച് വി​ജ​യി​പ്പി​ക്കാ​ൻ സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്, സ​ബ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സം​യു​ക്ത യോ​ഗം നടന്നു . സം​സ്ഥാ​ന കൗ​ൺ​സി​ല​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ,മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി വ​ർ​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ക്കുകയും ചെയ്യും . ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും കൂ​ടു​ത​ൽ ഫ​ണ്ട് സ്വ​രൂ​പി​ക്കാ​നും പൊ​തു​സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

യോ​ഗ​ത്തി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഈ​സ അ​ധ്യ​ക്ഷ​ത വ​ഹി​ക്കുകയും ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി ഹാ​ജി, അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി, മറ്റു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, സം​സ്ഥാ​ന വി​ങ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കുകയും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എ​സ്.​എം ഹു​സൈ​ൻ ന​ന്ദി​യും പ​റ​യുകയും ചെയ്തു.

https://forms.gle/cta9CNgpQ8jsHqzY8 എ​ന്ന ഗൂ​ഗ്ൾ ഫോം ​ലി​ങ്കി​ലൂ​ടെ ബി​രി​യാ​ണി ച​ല​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെയ്യാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp