വീണ്ടും യാത്രക്കാർക്ക് റദ്ദാക്കൽ ഷോക്ക് കൊടുത്ത്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്

28

കരിപ്പൂർ/ കണ്ണൂർ ∙ ജീവനക്കാരുടെ സമരം അവസാനിച്ച ശേഷവും പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവുമൂലം എയർഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ റദ്ദാക്കൽ തുടര്കഥയാകുന്നു. കണ്ണൂരിൽ അഞ്ചും കോഴിക്കോട്ട് രണ്ടും രാജ്യാന്തര സർവീസുകൾ ഇന്നലെ മുടങ്ങി. കണ്ണൂരിലേക്കുള്ള അബുദാബി, ഷാർജ, ദോഹ സർവീസുകളും കണ്ണൂരിൽനിന്നു ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കുള്ള രാജ്യാന്തര സർവീസുകൾ ഇന്നലെ മുടങ്ങി.

കോഴിക്കോട് കരിപ്പൂരിൽ നിന്ന് വൈകിട്ട് ആറിനുള്ള ഷാർജ, രാത്രി 10:10നുള്ള അബുദാബി എന്നിവിടങ്ങളിലേക്കുള്ള 2 രാജ്യാന്തര സർവീസുകൾ ഇന്നലെ റദ്ദാക്കി.. അവധിമൂലം ജീവനക്കാർ കുറവാണെന്നതാണ് കാരണമായി പറയുന്നത്. ഇന്നു രാവിലെ 9.30നുള്ള കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട റാസൽഖൈമ സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ എത്തിയിട്ടും പൈലറ്റ് എത്താത്തതിനാൽ കോഴിക്കോട് –ദുബായ് സർവീസ് ഉൾപ്പെടെ കഴിഞ്ഞ 2 ദിവസങ്ങളിലായി 3 സർവീസുകൾ കോഴിക്കോട്ട് നിന്ന് റദ്ദാക്കിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp