ദോഹ: ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്ററിൽ ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രി ഗാനിം ബിൻ ഷഹീന് അൽ ഗാനിമിന്റെ സാന്നിധ്യത്തിൽ അറബി കാലിഗ്രഫി മത്സരം ചൊവ്വാഴ്ച നടക്കും. .
ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ ,ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്റെ(എം.ഐ.എ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരമാണ് ഇത് . ഖത്തർ ദേശീയ ദർശനം 2030ന്റെ ലക്ഷ്യത്തിന് അനുസൃതമായി അറബ് രാജ്യങ്ങൾ ഉൾപ്പെടെ മുഴുവൻ രാജ്യങ്ങൾക്കുമിടയിൽ സാംസ്കാരിക വിനിമയം ശക്തമാക്കാനാണ് ഇത്തരം പരിപാടികളെന്ന് ഔഖാഫ് മന്ത്രാലയം ചൂണ്ടിക്കാട്ടി. കാലിഗ്രഫിക്ക് പ്രചാരവും പ്രോത്സാഹനവും നൽകാനും ലോകമെമ്പാടുമുള്ള പ്രതിഭാധനരായ കാലിഗ്രാഫർമാരെ കണ്ടെത്താനും ആദരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. അറബി മാതൃഭാഷയല്ലാത്തവരെ അറബി ഭാഷ പഠിപ്പിക്കാനും ഖത്തരി സംസ്കാരവും അറബ് പൈതൃകവും പരിചയപ്പെടുത്താനും ഖത്തറിൽ ഇസ്ലാമിക സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ വലിയ പങ്കാണ് ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർകേന്ദ്രം വഹിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2