ഖത്തർ അന്താരാഷ്ട്ര അറബി കാലിഗ്രഫി മത്സരം ചൊവ്വാഴ്ച നടക്കും

37

ദോ​ഹ: ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​റി​ൽ ഔ​ഖാ​ഫ്-​ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രി ഗാ​നിം ബി​ൻ ഷ​ഹീ​ന് അ​ൽ ഗാ​നി​മി​ന്റെ സാ​ന്നി​ധ്യ​ത്തിൽ അ​റ​ബി കാ​ലി​ഗ്ര​ഫി മ​ത്സ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും. .

ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ​മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർ ,ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് മ്യൂ​സി​യ​ത്തി​ന്റെ(​എം.​ഐ.​എ) സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​മാ​ണ് ഇത് . ഖ​ത്ത​ർ ദേ​ശീ​യ ദ​ർ​ശ​നം 2030ന്റെ ​ല​ക്ഷ്യ​ത്തി​ന് അ​നു​സൃ​ത​മായി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാം​സ്കാ​രി​ക വി​നി​മ​യം ശ​ക്ത​മാ​ക്കാ​നാണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ളെ​ന്ന് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. കാ​ലി​ഗ്ര​ഫി​ക്ക് പ്ര​ചാ​ര​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കാ​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​തി​ഭാ​ധ​ന​രാ​യ കാ​ലി​ഗ്രാ​ഫ​ർ​മാ​രെ ക​ണ്ടെ​ത്താ​നും ആ​ദ​രി​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​റ​ബി മാ​തൃ​ഭാ​ഷ​യ​ല്ലാ​ത്ത​വ​രെ അ​റ​ബി ഭാ​ഷ പ​ഠി​പ്പി​ക്കാ​നും ഖ​ത്ത​രി സം​സ്‌​കാ​ര​വും അ​റ​ബ് പൈ​തൃ​ക​വും പ​രി​ച​യ​പ്പെ​ടു​ത്താ​നും ഖ​ത്ത​റി​ൽ ഇ​സ്‍ലാ​മി​ക സം​സ്‌​കാ​ര​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണ് ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​ർകേ​ന്ദ്രം വ​ഹി​ക്കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2