മലയാളി യുവാവ് ഖത്തറിൽ കുഴഞ്ഞു വീണ് മരിച്ചു

427

ദോഹ, ഖത്തർ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തില്‍ ജീവനക്കാരനായ ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി നവാസ് ത്വയ്യിബിന്റെ മകൻ ഷംനാദ് വി. നവാസ് (25) ഖത്തറിൽ കുഴഞ്ഞു വീണ് മരിച്ചു. കെഎംസിസി പ്രവർത്തകനയ ഷംനാദിന്റെ മൃതദേഹം വ്യവസായ മേഖലയിലെ ഹസൻ മുബൈറിക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ കെഎംസിസി പ്രവർത്തകർ നടത്തിവരുന്നു. പിതാവ്‍: നവാസ് ത്വയ്യിബ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2