“ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല” കല്യാണ വീട്ടിൽ ഏറ്റുമുട്ടി ബന്ധുക്കള്‍

43

ലഖ്‌നൗ: വിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാ എന്ന് ആരോപിച്ച് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിൽ ഏറ്റുമുട്ടി.

ഉത്തർ പ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വരന്റെ ബന്ധുക്കള്‍ക്ക് വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല എന്ന് പറഞ്ഞാണ് സംഘര്‍ഷ പരമ്പരയ്ക്ക് തുടക്കമായത്. വരന്റെ വീട്ടുകാർ പരാതി പറയുകയും ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുകയും സംഘര്‍ഷം അര മണിക്കൂറോളം നീണ്ടുനിന്ന പൊരിഞ്ഞ അടിയിലേക്ക് വഴിമാറി.

സംഘര്‍ഷം കനത്തതിന് പിന്നാലെ വിവാഹത്തില്‍നിന്ന് പിന്മാറാൻ ശ്രേമിച്ച വരനെ വധുവിന്റെ ബന്ധുക്കളെത്തി അനുനയിപ്പിക്കുകയും കല്യാണം നടക്കുകയും ചെയ്തു .

അതേസമയം സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ പരാതി ലഭിക്കുന്ന പക്ഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp