Complete Guide to Paying Civil ID Payment Online in Kuwait കുവൈറ്റ് സിവിൽ ഐഡി പേയ്‌മെൻ്റ് ഓൺലൈനിൽ എങ്ങനെ ചെയ്യാം

88

Complete Guide to Paying Civil ID Payment Online in Kuwait

കുവൈറ്റിൽ താമസിക്കുന്ന പ്രവാസികൾക്ക് സിവിൽ ഐഡി കാർഡ് പുതുക്കുന്നതും അനുബന്ധ ഫീസ് ഓൺലൈനായി അടയ്ക്കുന്നതും അനിവാര്യമായ പ്രക്രിയയാണ്. സിവിൽ ഐഡി നേടുന്നതിനോ പുതുക്കുന്നതിനോ അഞ്ച് കുവൈറ്റ് ദിനാറാണ് ഫീസായി നൽകേണ്ടത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓൺലൈൻ സംവിധാനത്തിലൂടെ സിവിൽ ഐഡി പേയ്‌മെൻ്റ് എങ്ങനെ പൂർത്തിയാക്കാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാം.

ആദ്യമായി PACI’s official website വെബ്സൈറ്റിൽ പ്രവേശിച്ച് സിവിൽ ഐഡി വിവരങ്ങൾ നൽകുക. തുടർന്ന് പേയ്‌മെൻ്റ് പേജിലേക്ക് പോയി KNet അല്ലെങ്കിൽ ഒരു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെൻ്റ് പൂർത്തിയാക്കുക. പണമടച്ചതിൻ്റെ തെളിവായി ലഭിക്കുന്ന പേയ്‌മെൻ്റ് രസീത് സൂക്ഷിക്കേണ്ടതാണ്. സാധുതയുള്ള ഒരു സിവിൽ ഐഡി കാർഡ്, റെസിഡൻസി വിസയുടെ കാലഹരണ തീയതി വ്യക്തമാക്കുന്ന രേഖ, എന്നിവയാണ് ഓൺലൈൻ പേയ്‌മെൻ്റിനായി നൽകേണ്ടത്.

സർക്കാർ ഓഫീസുകൾ സന്ദർശിക്കാതെ വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ വേ​ഗത്തിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമാണ് പി എ സി ഐ വെബ്സൈറ്റ് ഉപയോ​ഗിക്കുന്നതിലൂടെ ലഭ്യമാകുന്നത്. അതേസമയം വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഫീസ്, പേയ്‌മെൻ്റ് രീതി, ഇടപാട് ചരിത്രം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും വെബ്സൈറ്റിലൂടെ ലഭ്യമാകും.

കുവൈറ്റിലെ പ്രവാസികൾക്ക് അവരുടെ സിവിൽ ഐഡികൾ പുതുക്കുന്നതിന് തടസ്സമില്ലാത്ത മാർഗമാണ് ഓൺലൈൻ സിവിൽ ഐഡി പേയ്‌മെൻ്റ് സംവിധാനം ഒരുക്കുന്നത്. മേൽ പറഞ്ഞ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, പ്രവാസികൾക്ക് സർക്കാർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ വീട്ടിലോ ഓഫീസിലോ ഇരുന്ന് കുവൈറ്റിലെ അവരുടെ നിയമപരമായ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്താൻ കഴിയും.