Kuwait Civil ID Replacement: Process with PACI
നിങ്ങളുടെ കുവൈറ്റ് സിവിൽ ഐഡി നഷ്ടപ്പെട്ടാൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ സഹായത്തോടെ പുതിയതിന് അപേക്ഷിക്കാം. നഷ്‌ടപ്പെട്ട സിവിൽ ഐഡിയുടെയും യഥാർത്ഥ പാസ്‌പോർട്ടിൻ്റെയും കോപ്പി സമർപ്പിച്ചാൽ പി എ സി ഐ വെബ്സൈറ്റ് വഴി പുതിയ സിവിൽ ഐഡിക്കായി അപേക്ഷ നൽകാം.
www.paci.gov.kw എന്ന വെബ്സൈറ്റ് വഴി അപ്പോയിൻമെന്റ് ഉറപ്പാക്കുന്നതാണ് ആദ്യഘട്ടം. അതിനായി വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ തന്നെ ഉപയോക്താക്കളെ മെറ്റാ പ്ലാറ്റ്‌ഫോമിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടുന്നു. മെറ്റാ പ്ലാറ്റ്ഫോം ആദ്യമായി ഉപയോഗിക്കുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷനായി സിവിൽ ഐഡി നമ്പർ, മൊബൈൽ നമ്പർ, സിവിൽ ഐഡിയുടെ സീരിയൽ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ നൽകണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ‘വ്യക്തിഗത സേവനങ്ങൾ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
മെറ്റാ പ്ലാറ്റ്ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനായില്ലെങ്കിൽ സൗത്ത് സൂറയിലെ പി എ സി ഐ ആസ്ഥാനത്തെത്തി അപ്പോയിൻമെന്റ് എടുക്കാം. പി എ സി ഐ ആസ്ഥാനത്തിന് പുറത്ത് സ്വകാര്യ കമ്പനികൾ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അവർ മുഖേന അപ്പോയിൻ്റ്മെൻ്റുകൾ നടത്തുന്നതിനും പേപ്പർവർക്കുകൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ഈ കമ്പനികൾ മുഖേന ഒരു അപ്പോയിൻ്റ്മെൻ്റ് ഉറപ്പാക്കുന്നതിന് KD 3 ഫീസ് നൽകണം. ഷെഡ്യൂൾ ചെയ്ത അപ്പോയിൻമെന്റിന് എത്തുമ്പോൾ അപ്പോയിൻമെന്റ് പേപ്പറും യഥാർത്ഥ പാസ്‌പോർട്ടും നഷ്‌ടമായ സിവിൽ ഐഡിയുടെ പകർപ്പും കൊണ്ടുവരേണ്ടതാണ്. പി എ സി ഐ ഓഫീസ് റിസപ്ഷനിൽ നിന്ന് ടോക്കൺ വാങ്ങി നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുക. തുടർന്ന് പുതിയ സിവിൽ ഐഡിക്കുള്ള അപേക്ഷയുടെ തെളിവായി മുഴുവൻ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമായ ഒരു ഫോം പൂരിപ്പിച്ച് നൽകുക.
നഷ്‌ടപ്പെട്ട ഒരു ഐഡി മാറ്റിസ്ഥാപിക്കുന്നതിന് പി എ സി ഐ വെബ്സൈറ്റിലൂടെ അപേക്ഷ നൽകുമ്പോൾ 20 കുവൈറ്റ് ദിനാറാണ് ഫീസായി ഈടാക്കുന്നത്. അതേസമയം കുവൈറ്റിൽ ഇന്ത്യൻ പൗരത്വമുള്ള വ്യക്തികൾ അപേക്ഷ നൽകുമ്പോൾ ഒറിജിനൽ പാസ്‌പോർട്ട്, സിവിൽ ഐഡിയുടെ ഒരു പകർപ്പ്, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ സുറയിലെ പിഎസിഐ ഓഫീസിൽ ഹാജരാക്കണം. കൂടാതെ, കെ-നെറ്റ് വഴി 20 കുവൈറ്റ് ദിനാർ പിഴ അടയ്‌ക്കേണ്ടതാണ്. മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പുതിയ സിവിൽ ഐഡി എടുക്കാം. കൂടാതെ വ്യക്തികൾക്ക് കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പിലൂടെ എല്ലാ സർക്കാർ ഓഫീസുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും സ്വീകരിക്കുന്ന സാധുവായ സിവിൽ ഐഡിയുടെ ഡിജിറ്റൽ പകർപ്പ് ലഭ്യമാകും. അങ്ങനെ പൊലീസ് റിപ്പോർട്ടിന്റെ ആവശ്യമില്ലാതെ പി എ സി ഐ വഴി നഷ്‌ടപ്പെട്ട സിവിൽ ഐഡി മാറ്റിസ്ഥാപിക്കാവുന്നതാണ്.