യുഎഇയിൽ ടൂഷൻ എടുക്കുന്നവർക്ക് ഇനി പെർമിറ്റ്; അപേക്ഷ നൽകേണ്ട വിധം ഇങ്ങനെ

63

യുഎഇയിൽ താമസിക്കുന്ന പ്രവാസികളോ അവരുടെ ബന്ധുക്കളോ സ്വകാര്യ ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ ആണെങ്കിൽ ഇനി പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

സ്വകാര്യ ട്യൂഷൻ ക്ലാസുകൾ എടുക്കുന്ന ആളുകൾക്ക് പ്രത്യേക തരത്തിലുള്ള പെർമിറ്റ് യുഎഇ സർക്കാർ ഏർപ്പെടുത്താൻ ഒരുങ്ങി കഴിഞ്ഞു.

രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയന്ത്രിക്കുന്നതിനായാണ് ഈ മേഖലയിൽ സേവനം നൽകുന്ന ആളുകൾക്ക് പെർമിറ്റ് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുള്ളത്.

ഇവയുടെ ഹ്യൂമൻ റിസോഴ്സ് മന്ത്രാലയം വിദ്യാഭ്യാസം മന്ത്രിയോ ചേർന്നാണ് ഇക്കാര്യം നടക്കുന്നത്.

ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാൻ യുഎഇ സർക്കാർ ഔദ്യോഗികമായി പങ്കുവെച്ച വിജ്ഞാപനം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നു പരിശോധിച്ചാൽ വായിക്കാവുന്നതാണ്.

ഔദ്യോഗിക വിജ്ഞാപനം

ആർക്കൊക്കെയാണ് ഈ പെർമിറ്റ് ആവശ്യമുള്ളത് എന്ന് നോക്കാം

സർക്കാർ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപകർ, സ്വകാര്യ മേഖലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപകർ, സർക്കാരിന്റെയോ സ്വകാര്യ മേഖലയിലോ അല്ലാതെ താൽക്കാലികമായി ജോലി ചെയ്യുന്നവർ, വീടുകളിൽ പോയി വീടുകളിലേക്ക് കുട്ടികളെ വരുത്തിയും ട്യൂഷൻ എടുക്കുന്ന ആളുകൾ, പാറ ടൈം ആയി ടീച്ചിങ് പ്രൊഫഷനിൽ ഏർപ്പെട്ടിട്ടുള്ള ആളുകൾ.

15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ആളുകൾ ഒരൊറ്റ കുട്ടിക്ക് ഒന്നിലധികം കുട്ടികൾക്കോ ട്യൂഷൻ എടുക്കാൻ ഇനിമുതൽ പെർമിറ്റ് എടുക്കേണ്ടതാണ്.

എങ്ങനെയാണ് പെർമിറ്റിന് അപേക്ഷിക്കുക

ട്യൂഷൻ എടുക്കാനുള്ള അപേക്ഷിക്കുന്നത് സൗജന്യമായ ഒരു പ്രകൃതിയിലൂടെയാണ്. അനധികൃതമായും തെറ്റായ പ്രവർത്തനങ്ങളിലൂടെയും ഉള്ള വിദ്യാഭ്യാസവും കുട്ടികളുടെ മേൽ വരുന്ന മാനസിക പീഡനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്കിൽ കയറി വേണ്ട വിശദവിവരങ്ങൾ നൽകുകയാണ് ഇത്തരത്തിലുള്ള ആളുകൾ ആദ്യം ചെയ്യേണ്ടത്.

അപേക്ഷ ലിങ്ക്

മുകളിൽ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് തുറന്നു കഴിഞ്ഞാൽ എമിറേറ്റ്സ് ഐഡി നമ്പർ അപേക്ഷകന്റെ പേര് ജനനത്തീയതി ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്.

ഏകദേശം 5 പ്രവർത്തി ദിവസങ്ങൾക്കകം ഈ അപേക്ഷകൾ സ്വീകരിക്കുകയും പെർമിറ്റ് അനുവദിക്കുകയും ചെയ്യുമെന്നാണ് നിലവിലെ ഉത്തരവ് പ്രകാരം ലഭിച്ചിരിക്കുന്ന വിവരം.

ഇത്തരത്തിൽ പെർമിറ്റ് നടന്നവർ ഏകദേശം രണ്ടു വർഷത്തോളം ഈ പെർമിറ്റ് ഉപയോഗിച്ച് ട്യൂഷൻ എടുക്കാവുന്നതാണ്. രണ്ടുവർഷത്തെ കാലാവധിക്ക് ശേഷം വീണ്ടും വിവരങ്ങൾ നൽകി പെർമിറ്റ് പുതുക്കേണ്ടത് ഉണ്ട്.

എന്തെങ്കിലും കാരണവശാൽ പെർമിറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ അതിൻറെ കാരണമെന്താണെന്ന് അന്വേഷിക്കുകയും അത് പരിഹരിക്കുകയും ചെയ്തതിനുശേഷം ആറുമാസത്തിന് ശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.