അരാമെക്സ് കമ്പനിയിൽ ലോജിസ്റ്റിക്ക്‌സ്, ഹെൽത്ത് കെയർ മേഖലയിൽ ഡിഗ്രീകാർക്ക് ഒഴിവുകൾ

844

എമിറേറ്റ്സിൽ പ്രവർത്തിക്കുന്ന യുഎഇ ലോജിസ്റ്റിക്സ് ബഹുരാഷ്ട്ര കമ്പനിയാണ് അറാമേക്സ്. 1982 ജോർദാനിൽ ആണ് കമ്പനി സ്ഥാപിതമാകുന്നത്. അറബ് അമേരിക്കൻ എക്സ്പ്രസ് എന്നതിൻറെ ചുരുക്ക നാമമാണ് അരാമിക്സ്. അമേരിക്കയുടെ നാസ്‌ദാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഇത്.

ഏകദേശം 18,000 ഓളം ജീവനക്കാരും ഉള്ള 70 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അരാമിക്സ് കമ്പനിയിലേക്ക് വിളിച്ചിട്ടുള്ള പുതിയ ഒഴിവുകളുടെ വിവരങ്ങളാണ് ചുവടെ നൽകുന്നത്.

ബിസിനസ് ഡെവലപ്മെൻറ് മാനേജർ

യുഎഇയിലെ അൽ അയ്നിലാണ് ഈ ജോലി ഒഴിവ് വന്നിട്ടുള്ളത്. കമ്പനിക്ക് ആവശ്യമായ സാമ്പത്തിക വളർച്ച ഉണ്ടാക്കുന്നതിനായി നിലവിലുള്ള കസ്റ്റമേഴ്സിൽ നിന്ന് പുതിയ ലീഡുകൾ ഉണ്ടാക്കുകയും പുതിയ കസ്റ്റമേഴ്സിനെ കമ്പനിയുടെ സർവീസുകൾ പരിചയപ്പെടുത്തി കസ്റ്റമേഴ്സ് ആക്കുകയും ചെയ്യുകയാണ് പ്രഥമ കർത്തവ്യം.

ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ആൾക്ക് ബിസിനസ് മേഖലയിലോ സമാന മേഖലകളിലും ഉള്ള ഏതെങ്കിലും ബാച്ചിലർ ബിരുദം ആവശ്യമാണ്. ഇതുപോലെത്തെ ചുരുങ്ങിയത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമുണ്ട്. ഫ്ലൈറ്റ് ഫോർവേഡിംഗ് അല്ലെങ്കിൽ ലോജിസ്റ്റിക്സ് മേഖലയിൽ ഉള്ള പ്രവർത്തി പരിചയം തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കും. എഴുതാനും വായിക്കാനും സംസാരിക്കാനും ഇംഗ്ലീഷ് നന്നായി അറിയണം ഇതു കൂടാതെ അറബി ഹിന്ദി എന്നിവ അറിയുന്നത് നന്നായിരിക്കും.

ഇത് ജോലി യുഎഇയിലെ ദുബായിലും ലഭ്യമാണ്. ഹെൽത്ത് കെയർ മേഖലയിലേക്കും ലോജിസ്റ്റിക്സ് മേഖലയിലേക്ക് ആണ് ദുബായിലെ ഒഴിവുകൾ.

ദുബായിൽ ഉള്ള ബിസിനസ് ഡെവലപ്മെൻറ് മാനേജർ എന്ന ഈ രണ്ട് പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷ വെബ്സൈറ്റിന്റെ ലിങ്ക് ചുവടെ നൽകുന്നു.

സെക്യൂരിറ്റി മാനേജർ

കമ്പനിയുടെ ദുബായ് ഓഫീസിലേക്ക് ആണ് സെക്യൂരിറ്റി മാനേജർ തസ്തികയിൽ യോഗ്യരായ താല്പര്യമുള്ള ആളുകളെ നിയമിക്കുന്നത്.

കമ്പനിയുടെ സ്റ്റേഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും കമ്പനിയുടെ പ്രോപ്പർട്ടികൾ ലാൻഡിന്റെ ആ സെറ്റുകൾ എംപ്ലോയികൾ അവരുടെ ഇൻഫർമേഷൻസ് എന്നിവയെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

ഇതുപോലെ കമ്പനിയുടെ പ്രസിദ്ധീകരിച്ച പ്രൊസീജറുകളും പോളിസികളും കൃത്യമായി എംപ്ലോയീസ് ഇടയിൽ സ്റ്റേഷനടുത്ത് നടപ്പിലാക്കുന്നുണ്ട് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി നടത്തുന്നുണ്ടെന്ന് പുറത്തുവരുത്തുകയും ചെയ്യണം.

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ബിരുദ്ധമോ മാസ്റ്റർ ബിരുദമോ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. കമ്പ്യൂട്ടറിൽ മൈക്രോസോഫ്റ്റ് ഓഫീസ് അപ്ലിക്കേഷനുകളായ വേർഡ് എക്സൽ പവർ പോയിന്റ് ഔട്ട് ലുക്ക് എന്നിവ ഉപയോഗിക്കാൻ അറിയണം.

ടാപ്പ എഫ എസ് ആർ , ടി എസ് ആർ ട്രെയിനിങ് എക്സ്പീരിയൻസുകൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. സെക്യൂരിറ്റി മാനേജർ ആയി സെക്യൂരിറ്റി മേഖലയിൽ ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ സംഘടനയിൽ ചുരുങ്ങിയത് 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അഗ്നിശമന സംവിധാനങ്ങളിലും മറ്റു സുരക്ഷാ ഉപകരണങ്ങളിലും അറിവുണ്ടായിരിക്കണം.
FOR MORE DETAIL VISIT

Summary: Aramex UAE has announced job vacancies for graduates in Dubai and Al Ayn for logistics and health care sector.