സൗജന്യ റിക്രൂട്ട്മെൻ്റ് – ഡ്രൈവിംഗ് അറിയുന്നവർക്ക് Naqel Express കമ്പനിയിൽ 100+ അവസരം

158

സൗദി പോസ്റ്റും ഹലാ എക്സ്പ്രസും ചേർന്ന രൂപപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നക്കൽ എക്സ്പ്രസ് എന്ന സൗദി കമ്പനി.

ലോജിസ്റ്റിക് ട്രാൻസ്പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. കൊറിയർ സർവീസുകൾ ഗൾഫ് രാജ്യങ്ങളിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും എയർപോർട്ട് സർവീസുകൾ ഫർമസ്യൂട്ടിക്കൽസ് ഇംപോർട്ടിങ് എക്സ്പോർട്ടിംഗ് ഫുഡ്സ് തുടങ്ങിയ മേഖലകളിൽ എല്ലാം ഇവർക്ക് സാന്നിധ്യമുണ്ട്.

ഇതുകൂടാതെ ഫ്ലൈറ്റ് സർവീസുകൾ അമേരിക്കയിലും യൂറോപ്പിലും ഇംഗ്ലണ്ടിലും ചൈനയിലും ഇന്ത്യയിലും ഈജിപ്തിലും പ്രവർത്തിക്കുന്നു.

ഈ കമ്പനിയിലേക്ക് ആണ് ഡ്രൈവിംഗ് ലൈസൻസ് ഉള്ള ആളുകൾക്ക് പുതിയ റിക്രൂട്ട്മെൻറ് വന്നിരിക്കുന്നത്.

സൗദി മീഡിയം ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അതുപോലെ സൗദി ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാം.

2023 ഡിസംബർ മാസത്തിൽ പതിനെട്ടാം തീയതി കോഴിക്കോട് വച്ചും 19 ആം തീയതി കൊച്ചിയിൽ വച്ചും നേരിട്ട് കമ്പനി ഭാരവാഹികൾ തന്നെ ഇൻറർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

അടിസ്ഥാന ശമ്പളമായി 1700 സൗദി റിയാൽ അതുകൂടാതെ യാത്ര അലവൻസ് ആയി 3000 സൗദി റിയാൽ വരെയും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും.

25 മുതൽ 42 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്തിക്കൾക്കാണ് ഈ അവസരം. മെഡിക്കൽ ഇൻഷുറൻസും താമസസൗകര്യവും കമ്പനി തന്നെ നൽകുന്നതാണ്.

കമ്പനിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ലിങ്ക് നൽകിയത് പരിശോധിക്കുന്നതാണ്.

https://www.naqelexpress.com/